ദുരന്തത്തിലും മതം തിരയുന്നവർ | Thanur Boat | Social Media
1012 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമതം ഒരു മനുഷ്യന്റെ സ്വകാര്യമായ കാര്യമാണ്. നനമത വിശ്വാസികളായ മനുഷ്യർ സ്നേഹിച്ചും, സഹകരിച്ചും, പങ്കുവെച്ചും ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ ഈ നാട്ടിൽ നമ്മുടെ ഇടയിൽ ദുരന്തഭൂമിയിൽ പോലും അന്യന്റെ മതം നോക്കി കളിയാക്കാനും പരിഹസിക്കാനും കാത്ത് നിൽക്കുന്ന ആളുകൾ ഉണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവാണ്. താനൂരിലെ തൂവൽത്തീരത്ത് സ്വകാര്യ ബോട്ടിൽ വിനോദയാത്രക്ക് പോയവർ അപകടത്തിൽപെട്ട വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. ഒരു കുടുംബത്തിലെ 9 പേര് മറ്റൊരു കുടുംബത്തിലെ നാലുപേർ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പടെ 22 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. നാടിനെ നടുക്കിയ ദുരന്ത വാർത്തയുടെ താഴെ വന്ന ഒരു കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.