India Airport: 85% വിമാനത്താവളങ്ങളും നഷ്ടത്തില്‍; നേട്ടം കൊയ്ത് കോഴിക്കോട്
1016 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാജ്യത്തെ 85 ശതമാനം വിമാനത്താവളങ്ങളും നഷ്ടത്തിലാണെന്ന് റിപ്പോർട്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തിലുള്ളത് വെറും 18 എണ്ണം മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ഉള്‍പ്പെടെ 11 വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ് പത്തുകോടിയെങ്കിലും വാര്ഷികലാഭമുണ്ടാക്കാൻ സാധിച്ചത്. സ്വകാര്യപങ്കാളിത്തമുള്ള 14 വിമാനത്താവളങ്ങളില്‍ കൊച്ചിയുള്‍പ്പെടെ മൂന്നെണ്ണമാണ് നിലവിൽ ലാഭത്തിലുള്ളത്. രണ്ടുവര്‍ഷത്തിനകം കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളില്കൂടി സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനിരിക്കേയാണ് വ്യോമയാനമന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളങ്ങളില്‍ ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവ മാത്രമാണ് കഴിഞ്ഞവര്‍ഷം ലാഭമുണ്ടാക്കിയത്. ഏറ്റവും നഷ്ടം നേരിട്ടത് അഹമ്മദാബാദിനാണ്. കണ്ണൂരിന് 131.98 കോടിയാണ് വാര്ഷികനഷ്ടമെന്നത് ശ്രദ്ധേയമാണ്.