പഴയ പാർലമെന്റ് മന്ദിരവും പുതിയ പാർലമെന്റ് മന്ദിരവും
ഇന്ന്, മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയാണ്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സ്ഥലസൗകര്യം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം രണ്ട് പാർലമെന്റ് ബിൽഡിങ്ങുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. വാസ്തുവിദ്യാപരമായ വ്യത്യാസങ്ങൾ മുതൽ ആധുനിക സജ്ജീകരണങ്ങളുടെ ക്രമീകരണം വരെ പലവിധത്തിലും പുതിയ പാർലമെന്റ് പഴയതിൽ നിന്ന് വേറിട്ടു നിൽക്കുന്നു. രണ്ട് ബിൽഡിങ്ങുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അവയുടെ ആർകിടെക്ചറിലാണ്. നിലവിലെ പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധരായ സർ എഡ്വിൻ ല്യൂട്ടൻസും, ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഡിസൈൻ ചെയ്തത്. കോളനിവത്ക്കരണ കാലത്തെ നിർമിതിയായിരുന്നു ഇത്. പുതിയ മന്ദിരം അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈനാണ് നിർമിച്ചിരിക്കുന്നത്. പ്ലാനിങ്ങും, മാനേജ്മെന്റും നിർവഹിച്ചത് ആർകിടെക്റ്റായ ബിമൽ പട്ടേലാണ്. പഴയ പാർലമെന്റ് മന്ദിരവും പുതിയ പാർമെന്റ് മന്ദിരവും തമ്മിലുള്ള 7 പ്രധാന വ്യത്യാസങ്ങൾ നോക്കുംnewsTimesXP MalayalamUpdated: 30 May 2023, 12:04 pm