New Year 2024 : പുതുവർഷം പിറന്നു; പ്രതീക്ഷകളോടെ 2024നെ വരവേറ്റ് രാജ്യം
1015 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രതീക്ഷകളോടെ 2024നെ വരവേറ്റ് ലോകം. വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികൾ രാവേറെ നീണ്ടുനിൽക്കുന്നതായിരുന്നു. കൊച്ചിയിൽ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2024 നെ സ്വീകരിച്ചത്. കേരളത്തിലെ പ്രധാന പുതുവത്സരാഘോഷം ഫോർട്ട് കൊച്ചയിൽ തന്നെയാണ് ഇത്തവണയും നടന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം പുതുവർഷം ആഘോഷിക്കാൻ ആളുകളുടെ വൻതിരക്കായിരുന്നു. കോവളം, ശംഖുംമുഖം, വര്‍ക്കല ബീച്ചുകള്‍ ജനത്തിരക്കില്‍ തിങ്ങി നിറഞ്ഞുനിന്നു. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കനത്ത സുരക്ഷയ്ക്ക് നടുവിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നു. ഇന്ത്യൻ സമയം ഇന്നലെ വൈകീട്ട് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് ആദ്യമായി പുതുവർഷം പിറന്നത്.