2000 ത്തിന്റെ നോട്ടിനോടും ബൈ ബൈ | 2000rs |Demonetization |
2016 നവംബർ എട്ടാം തിയതി രാത്രി എട്ട് മണി. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ പിൻവലിക്കുന്നു. ഇവരുടെ പകരക്കാരനായി അന്ന് ആർബിഐ പുറത്തിറക്കിയ നോട്ട് ആണ് 2000 ത്തിന്റെ നോട്ടുകൾ. ഇന്ന് 2023 മെയ് 19 .. വൈകീട്ടോടെ ആർബിഐ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. നിലവിൽ സെപ്തംബർ 30 വരെ 2000 ത്തിന്റെ നോട്ടുകൾ ഉപയോഗിക്കാം. നിലവിൽ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കും. ഈ നോട്ടുകൾ സെപ്തംബർ 30 നകം മാറ്റി എടുക്കണം. ഇതിനായി മെയ് 23 മുതൽ സൗകര്യം ഒരുക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്ക് വരെ ഒറ്റത്തവണ ബാങ്കുകളിൽ നിന്ന് മാറ്റി എടുക്കാം.newsTimesXP MalayalamUpdated: 20 May 2023, 11:07 am