Wild animals and Wayanad: വന്യമൃഗങ്ങളുടെ പിടിയിൽ വയനാട്
1013 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാഗർഹൊളെ, ബന്ദിപ്പൂർ, മുത്തങ്ങ, എന്നിങ്ങനെ സംരക്ഷിത വനമേഖലയാൽ ചുറ്റപ്പെട്ട വയനാട് വന്യമൃഗസമ്പത്ത് കൊണ്ടും ശ്രദ്ധേയമാണ്. കടുവ, കരടി, ആന, പുലി എന്നിങ്ങനെ ഒട്ടുമിക്ക മൃഗങ്ങളും ഈ കാടുകളിൽ സജീവം. അവസരത്തിനൊത്ത് നാട്ടിലിറങ്ങി മനുഷ്യ ജീവനും, കൃഷിയും അപഹരിച്ച് മടങ്ങുന്ന വന്യമൃഗങ്ങളുടെ വാർത്ത ആദ്യകാലത്ത് ഒരത്ഭുത സംഭവമായിരുന്നുവെങ്കിൽ ഇപ്പോഴത് വായനാട്ടുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്.