ഡോ. രേണുരാജ് സന്ദര്‍ശനം നടത്തിയത് നാല് ആദിവാസി കോളനികള്‍ | Wayanad District Collector
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നാല് ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. പുല്‍പ്പള്ളിയിലെയും ചേകാടിയിലെയും വിവിധ ആദിവാസി കോളനികളാണ് സന്ദര്‍ശിച്ചത്. കരിമം പണിയ കോളനി, കണ്ടാമല കുറുമ കോളനി, ചേകാടി താഴശേരി അടിയ കോളനി, ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. പുല്‍പ്പള്ളി ടൗണിന് അടുത്തുള്ള കരിമം പണിയ കോളനിയിൽ 37 കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനിയിലുള്ളവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ലഭ്യതയെക്കുറിച്ച് കലക്ടര്‍ ചോദിച്ചറിഞ്ഞു. ഇവരുടെ വിദ്യാഭ്യാസപരമായും ആരോഗ്യപരമായുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് കണ്ടാമല കുറുമ കോളനിയിലായിരുന്നു സന്ദര്‍ശനം. കോളനിയിലുള്ളവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ചേകാടിയിലെ 73 അടിയ കുടുംബങ്ങള്‍ താമസിക്കുന്ന താഴശേരി കോളനി, 23 കാട്ടുനായ്ക്ക കുടുംബങ്ങള്‍ താമസിക്കുന്ന ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി.