Wayanad Flower Show: വയനാട് ഫ്ളവർ ഷോയിലെ ആവേശമായി വിജയ
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വയനാട് ഫ്ളവർ ഷോയിലെ ആവേശമായി വിജയകേശവൻ. വയസ് 73 കഴിഞ്ഞെങ്കിലും മത്സരങ്ങളിൽ മികച്ച വിജയം കാഴ്ച്ചവെയ്ക്കുകയാണ് വിജയ കേശവൻ. വയനാട് ഫ്ളവര്‍ഷോയിലെ ഫ്ളവര്‍ അറേഞ്ച്മത്സരത്തിലാണ് അമ്പലവയല്‍ സ്വദേശിയായ വിജയ കേശവന് വേറിട്ട സാന്നിധ്യമായത്. ആറിനങ്ങളിലായി നടന്ന മത്സരത്തില്‍ കടുത്തപോരാട്ടം നടന്ന ഫ്ളോട്ടിംഗ് അറേഞ്ച്മെന്റില്‍ ഒന്നാംസ്ഥാനം നേടിയാണ് ഇയാൾ മത്സരവേദി വിട്ടത്. രണ്ടരപതിറ്റാണ്ടുകാലമായി ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരങ്ങളില്‍ സജീവം കൂടിയാണ് ഇയാൾ. വിവിധങ്ങളായ പൂക്കള്‍ അടുക്കിവെച്ച് കാഴ്ചയുടെ വസന്തം തീര്‍ത്ത 'ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരം' കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന വയനാട് ഫ്ളവര്‍ഷോ കാണാനെത്തിയ സന്ദര്‍ശകര്‍ക്ക് മറ്റൊരു അനുഭവമായിരുന്നു സമ്മാനിച്ചത്. ബുധനാഴ്ച രാവിലെയാണ് ഫ്ളവര്‍ഷോയില്‍ പൂക്കളുമായെത്തിയ വനിതകള്‍ വീറോടും വാശിയോടും മത്സരിച്ചത്. ആറിനങ്ങളില്‍ മൂന്നിലും ഒന്നാംസ്ഥാനം നേടിയ ട്വിങ്കില്‍ ഷൗബാദാണ് താരമായി മാറിയത്. ആദ്യം ബൊക്കയിലായിരുന്നു തുടക്കം. തൊട്ടുപിന്നാലെ ജാപ്പനീസ് അറേഞ്ച്മെന്റായിരുന്നു. ഓര്‍ക്കിഡും, ഇലചെടികളും ഉള്‍പ്പെടെയുള്ള പൂക്കള്‍ സ്ഥാനം പിടിച്ച ഈ മത്സരവും കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത് മറ്റൊരു അനുഭവമായിരുന്നു. വെള്ളത്തില്‍ ആമ്പലും താമരയുമടക്കം സ്ഥാനം പിടിച്ച ഫ്ളോട്ടിംഗ് അറേഞ്ച്മെന്റുള്പ്പെടെ ആറിനങ്ങളിലാണ് മത്സരം നടന്നത്. നിരവധി വീട്ടമ്മമാര്‍ പങ്കെടുത്ത മത്സരത്തില്‍ ഡ്രിഫ്റ്റ് വുഡ് വിഭാഗത്തില്‍ മാജിത ഖാദര്‍ ഒന്നാംസ്ഥാനവും, കോമളവല്ലി, ആഭ രമേഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി.