വഴിയോരത്തെ കാട്ടാനക്കൂട്ടം
കാടുകൾ പച്ചപ്പണിഞ്ഞതോടെ വയനാട്ടിൽ വനപാതകളിലെ പതിവുകാഴ്ചയായി കാട്ടാനക്കൂട്ടങ്ങൾ. വേനല്‍മഴ തുടര്‍ച്ചയായി ലഭിച്ചതോടെയാണ് വരൾച്ച രൂക്ഷമായിരുന്ന പുല്‍പ്പള്ളി മേഖലയിലsക്കം വനമേഖലകള്‍ വീണ്ടും പച്ചപ്പണിഞ്ഞു തുടങ്ങിയത്. കേരള-കര്‍ണാടക അതിര്‍ത്തി വനമേഖലയായ നാഗര്‍ഹോള-ബന്ദിപ്പൂർ വനമേഖലകളില്‍ നിന്നും കാട്ടാനകള്‍ കൂട്ടത്തോടെ പച്ചപ്പണിഞ്ഞ വയനാടൻ വനമേഖലകളിലെക്കാൻ തുടങ്ങിയതോടെ ചേകാടി ഉൾപ്പെടെയുള്ള വനപാതകളിൽ കാട്ടാനകൾ കൂട്ടത്തോടെ മേയുന്നത് പതിവുകാഴ്ചയാവുകയാണ്. തീറ്റയും വെള്ളവും ഇവിടെ സുലഭമായതോടെ കാട്ടാനകൾ വേഗത്തിൽ തിരികെ പോകുന്നുമില്ല. കാട്ടാനകൾ കൂട്ടത്തോടെ കബനിതീരത്തെത്തുന്നതും സ്ഥിരമായി കഴിഞ്ഞു. വറ്റിവരണ്ടുകിടന്ന കബനിനദി വേനല്‍മഴ ലഭിച്ചതിനെ തുടര്‍ന്ന് നിറഞ്ഞൊഴുകാന്‍ തുടങ്ങിയതാണ് കാട്ടാനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കര്‍ണാടക വനമേഖലകളില്‍ വേനല്‍ ശക്തമായതോടെ തീറ്റക്കും വെള്ളത്തിനും ദൗര്‍ലഭ്യം നേരിട്ടിരുന്നു. ഇതിനെല്ലാം ഇപ്പോൾ പരിഹാരമായി കഴിഞ്ഞു. ഇടക്കിടെ മഴ ലഭിച്ചതോടെ വയനാടന്‍ കാടുകള്‍ എല്ലായിടത്തും പച്ചപ്പണിഞ്ഞു കഴിഞ്ഞു.wayanadTimesXP MalayalamUpdated: 7 May 2023, 7:58 pm