കെപിസിസി ലീഡേഴ്സ് മീറ്റിന് ബത്തേരിയിൽ തുടക്കം
1009 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെ പി സി സി യുടെ ലീഡേഴ്സ് മീറ്റിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടന വിഷയങ്ങളും മീറ്റിൽ ചർച്ചയാകും. കോൺഗ്രസിന്റെ സംഘടനപരമായ പ്രവർത്തനങ്ങൾക്ക് മാർഗ രേഖയുണ്ടാക്കും. പോഷകസംഘടനകൾ, സെല്ലുകൾ, ഡിപ്പാർട്ടുമെന്റുകൾ എന്നിവയുടെ പ്രവർത്തന പദ്ധതിക്ക് രൂപം നൽകും. പ്രവർത്തന കലണ്ടറിന് രൂപം നൽകുന്നുണ്ട്. രണ്ടാംദിനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും തയ്യാറെടുപ്പുകളും ചർച്ചയാകും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മീറ്റിൽ കെ പി സി സി യുടെ നേതാക്കൾ പങ്കെടുത്തു