വയനാട്ടിലെ സൂര്യകാന്തിപാടം
1011 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകര്ണാടകയിലെ പാടങ്ങളിൽ മാത്രമല്ല, ദേ ഇങ്ങ് വയനാട്ടിലെ പാടങ്ങളിലും സൂര്യകാന്തി പൂത്ത് നിൽക്കുകയാണ്. കഴമ്പിലെ കര്‍ഷകനായ മോഹനനാണ് തന്റെ ഒരേക്കര്‍ വയലിൽ സൂര്യകാന്തി കൃഷിയിറക്കിയിറക്കിയത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി ഇത്തവണ വിപുലമാക്കുകയായിരുന്നു. ഒരേക്കര്‍ വയലില്‍ മൂന്ന് ഘട്ടങ്ങളിലായി രണ്ട് തരം വിത്ത് ഉപയോഗിച്ചാണ് പൂപാടം തീര്‍ത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നട്ട വിത്തുകള്‍ ചെടിയായി പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞതോടെ തന്റെയും കുടുംബത്തിന്റെയും അദ്ധ്വാനം വെറുതെയായില്ലെന്ന തോന്നലുണ്ടായതായി മോഹനന് പറഞ്ഞു. ഇടത്തിങ്ങി വളര്‍ന്ന വലിയ ചെടികളില്‍ തലയെടുപ്പോടെ നില്ക്കുന്ന പൂക്കള്‍ കാണാന്‍ സദാസമയവും തിരക്കാണെന്ന് മോഹനന് പറഞ്ഞു. ഒരു കിലോ സൂര്യകാന്തി വിത്തിന് 1200 രൂപ മുടക്കി കര്‍ണാടകയില്‍ നിന്നാണ് വിത്തുകള്‍ എത്തിച്ചത്. നാല് കിലോ വിത്താണ് ഒരേക്കറിലേക്ക് വേണ്ടിവന്നത്. വിളവെടുത്താല്‍ കിലോക്ക് 60 രൂപ തോതില്‍ കര്‍ണാടകയില്‍ തന്നെ വില്‍പ്പന നടത്താന്‍ കഴിയുമെന്ന് സുരേഷ് പറയുന്നു.