വേനൽമഴയിലുണ്ടായത് വൻകുറവ്
1005 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ഈ വർഷം വേനൽ മഴയിൽ ഉണ്ടായത് വൻകുറവ്. കഴിഞ്ഞ തവണത്തേക്കാൾ പകുതി മാത്രമാണ് ഇത്തവണ വേനൽ മഴ ലഭിച്ചത്. ഏപ്രിൽ അവസാനവാരം വരെ കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 64.1 മില്ലീമീറ്റർ മഴയുടെ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 33.6 ഡിഗ്രി സെൽഷ്യൽ വരെയാണ് ചൂട് ഉയർന്നത്. 30നും 33നും ഇടയിലാണ് ഇപ്പോഴത്തെ ജില്ലയിലെ ശരാശരി താപനില. മാർച്ചിൽ ജില്ലയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചെങ്കിലും ഏപ്രിൽ അവസാനവാരത്തോട് അടുക്കുമ്പോഴും വേനൽമഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ടെന്നതാണ് വസ്തുത. പൊതുവെ രാത്രിയിലും പ്രഭാതങ്ങളിലും തണുത്ത കാലാവസ്ഥയിലുള്ള വയനാട്ടിൽ ഇത്തവണ ചൂട് ഉയർന്നുനിൽക്കുന്നത് വൻപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കടുത്ത വേനൽ ചൂടിനെ തുടർന്ന് കർഷകരും പ്രതിസന്ധിയിൽ ആണ്.