നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൻറെ വിചാരണ ഇന്ന് ആരംഭിക്കും
നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൻറെ വിചാരണ ഇന്ന് മുതൽ ആരംഭിക്കും. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- രണ്ടിൽ ജഡ്ജി വി. അനസായിരിക്കും വാദം കേൾക്കുക. ഇന്ന് മുതൽ 17 വരെയാണ് വിചാരണ നടക്കുക. കേസിൽ നൂറ്റിരണ്ട് സാക്ഷികളാണുള്ളത്. ആദ്യദിനം സാക്ഷികളെ അടക്കം വിസ്തരിച്ച് തുടങ്ങും. ചൊവ്വാഴ്ച തുടങ്ങാനിരുന്ന വിചാരണ നടപടികൾ ജഡ്ജ് അവധിയായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും പ്രതിഭാഗത്തിനായി അഡ്വ. പി.ജെ. ജോർജുമാണ് വാദങ്ങൾ നിരത്തുക. 2021 ജൂൺ പത്തിന് രാത്രി എട്ടരയോടെയായിരുന്നു പനമരം പഞ്ചായത്തിലുൾപ്പെട്ട നെല്ലിയമ്പം ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് വെട്ടേറ്റു മരിച്ചത്.wayanadTimesXP MalayalamUpdated: 3 May 2023, 11:39 am