ടോറസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കല്‍പ്പറ്റ പനമരം പച്ചിലക്കാട് ടൗണിന് സമീപമാണ് സംഭവം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായാണ് വിവരം. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പോലീസ്-മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ വലിയ ഗതാഗകുരിക്കാണ് പനമരം-കല്‍പ്പറ്റ റൂട്ടില്‍ അനുഭവപ്പെട്ടത്. വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.wayanadTimesXP MalayalamUpdated: 15 May 2023, 8:16 pm