കഞ്ചാവ് ചെടികള്‍ എക്സൈസ് നശിപ്പിച്ചു
1011 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസുല്ത്താന്ബത്തേരിയിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കണ്ടെത്തിയ കഞ്ചാവുച്ചെടികള് എക്സൈസ് സംഘമെത്തി നശിപ്പിച്ചു. ഇതിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന് അറിയിച്ചു. ചൊവ്വാഴ്ചയാണ് നഗരത്തിലെ ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകള്‍ക്കിടയിൽ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഒരു കഞ്ചാവ് ചെടി രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണ്. എല്ലാ ചെടികളും ഉപയോഗിക്കാന്‍ പാകമായവയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോഡ്ജിലെത്തിയ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച് അവശിഷ്ടം വലിച്ചെറിഞ്ഞപ്പോള്‍ വിത്തുവീണ് മുളച്ചതാകാനുള്ള സാധ്യതയാണ് എക്സൈസ് സംഘം പറയുന്നത്. അന്വേഷണം നടത്തുകയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍. ഈ താമസ സ്ഥലങ്ങൾ വന്നുപോയവരുടെ പട്ടിക ശേഖരിച്ച് മുമ്പ് കഞ്ചാവുകേസുകളില്‍ പിടിക്കെപ്പെട്ട ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കും.