വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച കാത്ത് ലാബിന്റെയും മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെയും ഉദ്ഘടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ഉദ്ഘടന പ്രസംഗത്തിൽ വയനാട് മെഡിക്കൽ കോളേജ് വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഹൃദ്രോഗ ചികിത്സാ രംഗത്ത് പുത്തൻ വാഗ്ദാനമാണ് വയനാട് മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ കാത്ത് ലാബ്. ജന്മനായുള്ള ഹൃദ്രോഗങ്ങൾ ചികിത്സിക്കുന്നതിനും ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നതിനും കാത്ത് ലാബിൽ സൗകര്യമുണ്ടാകും. ഇതുകൂടാതെ ഹൃദയ പേശികൾക്ക് പ്രവർത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികൾക്ക് സിആർടി, കാർഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികൾക്ക് ഐസിഡി ഇംപ്ലാന്റേഷൻ എന്നിവയും കാത്ത് ലാബ് വഴി നൽകാം. ഹൃദയത്തിലെ ധമനികളുടെയും അറകളുടെയും ചിത്രങ്ങളെടുക്കാനുള്ള ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകളുണ്ടെങ്കിൽ അവ ചികിത്സിക്കാനുള്ള സംവിധാനവും കാത്ത് ലാബിൽ ഉണ്ടാകും.wayanadTimesXP MalayalamUpdated: 3 Apr 2023, 3:41 pm