വയനാട്ടില്‍ കാര്‍ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
വയനാട്ടില്‍ കാര്‍ അപകടത്തിൽ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് ആറോടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരികയായിരുന്നു സംഘം സഞ്ചരിച്ച ടാറ്റ ടിയാഗോ കാര്‍ പുഴമുടിക്ക് സമീപം റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിച്ചത്. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ ബി.സി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഡോണ്‍ ബെസ്റ്റി, ബി.കോം വിദ്യാര്‍ഥിനിയായ ജിസ്ന മേരി ജോസഫ്, ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. മരിച്ച അഡോണ്‍ ബെസ്റ്റിയുടെ ഇളയ സഹോദരി ഡിയോണ, മരിച്ച സ്നേഹയുടെ ഇളയ സഹോദരി സോന, ബി.സി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ സാന്ഡോ ജോസ് അഗസ്റ്റിന് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.wayanadTimesXP MalayalamUpdated: 24 Apr 2023, 9:22 am