തുള്ളിനനക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതും പാഴായി | vegetable cultivation
നെന്മേനി പഞ്ചായത്തിലെ മാത്തൂര്‍ക്കുളങ്ങരയിലെ യുവ കര്‍ഷകനാണ് സുനില്‍കുമാര്‍. ഇദ്ദേഹം വിഷു-പെരുന്നാള്‍ ചന്തയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്തവണയും പച്ചക്കറി കൃഷിയിറക്കിയത്. എന്നാല്‍ കാലാവസ്ഥ ചതിച്ചതോടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. പതിനായിരക്കണക്കിന് രൂപ മുടക്കിയാണ് കൃഷിയിലുടനീളം ജലലഭ്യത ഉറപ്പുവരുത്താനായി തുള്ളിനനയ്ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായി വന്നില്ല. സമീപത്ത് സുനില്‍ സ്ഥാപിച്ച വെള്ളടാങ്ക് പോലും കടുത്ത ചൂടില്‍ തകര്‍ന്നു. കിണറുകളിലും തോടുകളിലും വെള്ളം വറ്റിയതോടെ ജലസേചനം പ്രതിസന്ധിയിലായി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് കാലാവസ്ഥ മാറുന്നത് എന്ന് ഈ യുവകര്ഷകന് പറയുന്നു. എങ്കിലും വരും വര്‍ഷങ്ങളിലും കൃഷിയിറക്കുമെന്ന് സുനില്‍ പറഞ്ഞു.wayanadTimesXP MalayalamUpdated: 21 Apr 2023, 10:37 pm