കോണ്‍ഗ്രസിലെ പുനഃസംഘടന മെയ് 30നകം പൂര്‍ത്തിയാക്കാൻ ലീഡേഴ്സ് മീറ്റില്‍ തീരുമാനം
മെയ് 30നകം കോണ്‍ഗ്രസിലെ പുനഃസംഘടനാ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ലീഡേഴ്സ് മീറ്റില്‍ തീരുമാനിച്ചു. രണ്ട് ദിവസമായി സുല്‍ത്താന്‍ബത്തേരിയിലാണ് ലീഡേഴ്സ് മീറ്റ് നടന്നത്. മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടന മെയ് 30നകം പൂര്‍ത്തീകരിക്കും. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിലൂടെ ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തീകരിക്കും. മണ്ഡലം കമ്മിറ്റി കൂടി ബൂത്ത്തലം വരെയുള്ള നേതാക്കള്‍ക്ക് ചാര്‍ജുകള്‍ നല്‍കും. ജൂണ്‍ 15നകം ബിഎല്‍എമാരുടെ ലിസ്റ്റ് പൂര്‍ത്തിയാക്കി പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കണമെന്നും മീറ്റ് നിര്‍ദേശിച്ചതായി നേതാക്കള്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ പ്രക്രിയ ചിട്ടയായി നടപ്പാക്കണം. ബൂത്തുതല കുടുംബസംഗമങ്ങള്‍ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ വിപുലമായി സംഘടിപ്പിക്കണം.wayanadTimesXP MalayalamUpdated: 11 May 2023, 10:40 am