ഉപരിതലം പുതുക്കിപണിയുമെന്ന ഉറപ്പ് പാഴ് വാക്കായി | bridge
1025 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടിക്കടുത്ത പാതിരിപ്പാലം നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോൾ തന്നെ തകര്‍ന്നു തുടങ്ങി. ആദ്യം കോണ്‍ക്രീറ്റ് പൊളിഞ്ഞു തുടങ്ങി. എന്നാൽ പിന്നീട് കണ്ടത് മെറ്റലടക്കം പൊളിഞ്ഞ് കമ്പി വരെ പുറത്തുവരുന്നതാണ്. ചെറിയ വാഹനങ്ങള്‍ പോലും കടന്നുപോകുമ്പോള്‍ വലിയ കുലുക്കവും പാലത്തില്‍ നിന്ന് അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇത് ദേശീയപാത ഉപരോധിക്കുന്നതിലേക്ക് നീങ്ങിയപ്പോൾ പാലത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും പൊളിച്ചുമാറ്റി അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ ആ ഉറപ്പ് പാഴ്വാക്കായി. പാലത്തിലെ കുഴികള്‍ പൂര്‍ണമായും അടക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. ഉദ്യോഗസ്ഥരെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നുത്.