കബനി നിറഞ്ഞൊഴുകിയ ഭാഗത്ത് പാറക്കെട്ടുകളും മണല്‍ത്തിട്ടകളും | Kabani
കബനിനദിയിലെ ജലനിരപ്പ് താഴുന്നു. കബനി നിറഞ്ഞൊഴുകിയ ഭാഗത്ത് പാറക്കെട്ടുകളും മണല്‍ത്തിട്ടകളുമാണ് കാണാനാവുന്നത്. വേനല്‍ ശക്തമായതോടെ ജലനിരപ്പ് താഴുന്ന കബനി ആശങ്കയാവുകയാണ്. കബനി നിറഞ്ഞൊഴുതിയിരുന്ന കൊളവള്ളി, മരക്കടവ് ഭാഗങ്ങളിലെല്ലാം വെള്ളം വളരെയധികം കുറഞ്ഞു. പ്രദേശവാസികള്‍ പറയുന്നത് ഇതിന് മുമ്പ് ഇതുപോലൊരു വരള്ച്ചയുണ്ടായിട്ടില്ലെന്നാണ്. വയനാട് ജില്ലയിലെ പ്രധാന ജലസ്രോതസുകളിലൊന്നാണ് കബനി. നദിയുടെ കൈവഴികളായ കടമാന്‍തോട്, മുദ്ദള്ളിപ്പുഴ, കന്നാരംപുഴ എന്നിവയെല്ലാം വരണ്ടുണങ്ങിയിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് ഇത്തരത്തിൽ താഴ്ന്നത്. കര്‍ണാടകയിലും വേനല്‍ ശക്തമായതോടെ ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി തുടങ്ങി. ഇതോടെയാണ് കബനിയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത്. ഇത്തവണ ജില്ലയില്‍ വേനല്‍മഴയും കാര്യമായി ഉണ്ടായിട്ടില്ല. ഇതും കബനിയിലെ ജലനിരപ്പ് താഴാൻ കാരണമായി. വെളളം കിട്ടാതായപ്പോള്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച അവസ്ഥയിലാണ്.wayanadTimesXP MalayalamUpdated: 20 Apr 2023, 7:26 pm