Government High School Odappalam: ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ഇനി നാടൻ കലകളും പഠിപ്പിക്കും
1008 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിദ്യാർത്ഥികൾക്കായി ഓപ്പണ്‍ തിയേറ്റര്‍ സജ്ജമാക്കി വയനാട്ടിലെ ഓടപ്പള്ളം ഗവ. ഹൈസ്കൂൾ. ഓടപ്പള്ളം ഗവ. ഹൈസ്കൂളിലാണ് സംസ്കൃതി എന്ന പേരില്‍ കലാപരിശീലനത്തിനായുള്ള ഇടം സജ്ജമാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ സ്കൂളാണ് ഓടപ്പള്ളം ഹൈസ്കൂള്‍. ഓപ്പണ്‍ തിയേറ്ററിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന് ഉദഘാടനം ചെയ്തു. കായികവകുപ്പ് പട്ടികവര്‍ഗ്ഗവികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കായിക പദ്ധതികളില്‍ ഓടപ്പള്ളം ഹൈസ്കൂളിനെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായിട്ടാണ് ഓപ്പണ്‍ തിയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. സ്കൂള്‍ സമയത്തിനുശേഷം കുട്ടികള്‍ക്ക് നാടന്‍ കലകള്‍ അഭ്യസിക്കുന്നതിന് ഓപ്പണ്‍ തിയേറ്ററില്‍ സൗകര്യമുണ്ട്. ചൂട്ട് നാടന്‍ കലാ പഠനഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെ ആയിരിക്കും കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കുക. സംസ്കൃതി സാംസ്കാരിക വേദി എന്ന കുട്ടികളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചൂട്ട് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രവും സ്കൂളിലെ വിദ്യാര്‍ഥികളും സംസ്കൃതി ഓപ്പണ്‍ തിയേറ്ററില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.