മാലിന്യനിർമാർജനത്തിന് പുതിയ നിർദേശം | Thamarassery | Churam |
1047 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാമരശ്ശേരി ചുരത്തിൽ മാലിന്യം കുന്നുകൂടുന്നത് തുടർച്ചയാവുകയാണ്. അടുത്തിടെയാണ് എൻ.ആർ.ഡി.എഫ് എന്ന സംഘടന മാലിന്യം നീക്കം ചെയ്ത് ചുരം വൃത്തിയാക്കിയത്. എന്നാൽ ദിവസങ്ങൾക്കകം വീണ്ടും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ചുരം റോഡ് വരുന്നത് പൂതാടി പഞ്ചായത്തിന്റെ പരിധിയിലാണ്. ഭക്ഷണ കവറുകളും പ്ലേറ്റുകളും റോഡിലും വ്യൂ പോയിന്റിലും ഒക്കെ വലിച്ചെറിയുന്നുണ്ട് ആളുകൾ. ഇത് ചോദ്യം ചെയ്യാൻ ആരും തന്നെ ഉണ്ടാവാറില്ല. മാലിന്യം വലിച്ചെറിയരുത് എന്ന പോസ്റ്ററുകൾക്ക് താഴെപ്പോലും മാലിന്യം കുന്നുകൂടുന്നത് സ്ഥിര കാഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ആക്ഷൻ എടുത്തിരിക്കുകയാണ് ജില്ലാ കളക്ടർ എ ഗീത. ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാകണം എന്നാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷൻ അടക്കമുള്ള ശിക്ഷ ഇത്തരക്കാർക്ക് എതിരെ എടുക്കണമെന്നും കളക്ടർ പറഞ്ഞിട്ടുണ്ട്. ഒപ്പം മൊബൈൽ സിസിടിവി, സോളാർ തെരുവ് വിളക്കുകൾ എന്നിവ ഇവിടെ സ്ഥാപിക്കാനുള്ളതീരുമാനവും ആയിട്ടുണ്ട്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആണ് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട ആക്ഷൻ എടുക്കാൻ ആയി നിർദേശിക്കപ്പെട്ടിട്ടുള്ളത്.