കാരാപ്പുഴ മെഗാ ടൂറിസം കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റാന്‍ നൂതന പദ്ധതികള്‍ ഒരുങ്ങും. വയനാടിന്റെ ടുറിസം ഭൂപടത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന ഇടം കൂടിയാണ് കാരപ്പുഴ. നിരവധി സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കാരാപ്പുഴയിലെ ഉദ്യാനവും, ഡാംസൈറ്റുമെല്ലാമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യമേഖലയുമായി കിടപിടിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ രാത്രിസമയങ്ങളിലും പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ മൈസൂര്‍ വൃന്ദാവന്‍ മാതൃകയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി കൂടിയാണ് കാരാപ്പുഴയിലേത്. എന്നാല്‍ അത് പൂര്‍ണമായി നടപ്പിലാക്കാനായില്ല. ഇതിനെല്ലാം പരിഹാരമാവുന്നതാണ് നിലവില്‍ ആലോചനയിലുള്ള പദ്ധതികള്‍. ഇതുമായി ബന്ധപ്പെട്ട് കാരാപ്പുഴ മെഗാടൂറിസത്തിന്റെ ടി.എം.സി യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു.
wayanadTimesXP MalayalamUpdated: 5 Jun 2023, 10:59 pm