ദേവര്‍ഗദ്ദ ശിവക്ഷേത്രത്തിന്റെ ചുമരില്‍ കവിക്കല്‍ ഷാജേഷിന്റെ ചുമര്‍ചിത്രം |mural painting
പുല്‍പ്പള്ളി ദേവര്‍ഗദ്ദ ശിവക്ഷേത്രത്തിന്റെ ചുമരില്‍ ചേകാടി സ്വദേശിയായ കവിക്കല്‍ ഷാജേഷ് വരച്ച ചുമര്‍ചിത്രം ആരെയും വിസ്മയിപ്പിക്കുകയാണ്. ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയോട് അനുബന്ധിച്ചാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ചുമരില്‍ ഈ ചുമര്‍ചിത്രം വരച്ചത്. ഈ ചിത്രത്തിന്റെ ഇതിവൃത്തം ഭാഗവതം എട്ടാമദ്ധ്യായത്തിലെ ഗജേന്ദ്രമോക്ഷമാണ്. 12 അടി നീളവും അഞ്ച് അടി വീതിയുമുള്ള ചിത്രമാണ് ഇത്. ജലഛായവും ആക്രലികും കലര്‍ത്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. 1995-ല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചുമര്‍ചിത്രകലയിൽ പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കവിക്കല്‍ ഷാജേഷ് ചുമര്‍ചിത്രകലയില്‍ പ്രാവീണ്യം നേടുന്നത്. ക്ഷേത്രങ്ങള്‍ക്ക് പുറമെ, പള്ളികള്‍, ഓഡിറ്റോറിയങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സിനിമാ ലൊക്കേഷനുകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഷാജേഷ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അനന്തശയനം, ക്ഷേത്രകവാടത്തില്‍ ദ്വാരപാലകര്‍ എന്നീ ചിത്രങ്ങൾ ഇനിയും വരക്കാൻ അവശേഷിക്കുന്നുണ്ട്.wayanadTimesXP MalayalamUpdated: 31 Mar 2023, 11:50 am