കല്‍പ്പറ്റയില്‍ വിനോദത്തിന്റെ പുതുവഴി തുറന്ന് മുണ്ടേരി മുന്‍സിപ്പല്‍ പാര്‍ക്ക്
കല്‍പ്പറ്റ നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കാൻ ഒരിടം എന്നത്. ഒടുവില്‍ അത് സഫലമാകുന്നു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിനോദത്തിന്റെ സാധ്യതകളൊരുക്കിയാണ് മുണ്ടേരിയിലെ മുന്‍സിപ്പല്‍ പാര്‍ക്ക് തയ്യാറാക്കിയത്. പാർക്ക് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. ഓപ്പണ്‍സ്റ്റേജ്, ചില്‍ഡ്രന്‍ പാര്‍ക്ക്, ഗ്രാഫിറ്റി ചുവരെഴുത്തുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍, ടോയ്ലറ്റ്, ഊഞ്ഞാലുകള്‍ എന്നിവയെല്ലാം സജ്ജമാക്കിക്കൊണ്ടാണ് മുണ്ടേരിയില്‍ മുന്‍സിപ്പല്‍ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ ഓപ്പണ്‍ ജിം, മിനി കഫറ്റേരീയ, പീസ് സോണ്‍ എന്നിവയും പാര്‍ക്കില്‍ നടപ്പിലാക്കും. ഏകദേശം 60 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പാര്ക്കിന്റെന്റെ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയിട്ടുള്ളത്.wayanadTimesXP MalayalamUpdated: 27 May 2023, 2:35 pm