പാരമ്പര്യം കൈവിടാതെ പൈക്കമൂല കോളനിവാസികള്‍
1039 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവനമേഖലകള് വീണ്ടും പച്ചപ്പണിഞ്ഞതോടെ പൈക്കമൂല കോളനിവാസികള്‍ ആശ്വാസത്തിലാണ്. വേനല്‍ ശക്തമായതോടെ കാടുകള്‍ ഉള്‍പ്പെടെ വരണ്ടുണങ്ങിയതോടെ നൂറ് കണക്കിന് കന്നുകാലികളുള്ള പൈക്കമൂല കോളനിവാസികള്‍ തീറ്റയില്ലാതെ പ്രതിസന്ധിയിലായിരുന്നു. ഇതിനെല്ലാം ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. വനാതിര്‍ത്തിയായ പ്രദേശത്തെ പുല്‍മേടുകള്‍ നിറഞ്ഞ കാടുകള്‍ വീണ്ടും പച്ചപ്പണിഞ്ഞതോടെ കന്നുകാലികളെ കൂട്ടത്തോടെ മേയാന്‍ വിടുന്നതാണ് ഇപ്പോഴത്തെ പതിവുകാഴ്ചകളിലൊന്ന്. രാവിലെ 11 മണിയായാല്‍ ഒരേസമയം നൂറ് കണക്കിന് പശുക്കളും, ആടുകളുമെല്ലാം പോത്തുമെല്ലാം കൂട്ടത്തോടെ മേയുന്നത് ഇതുവഴി സഞ്ചരിക്കുന്നവര്‍ക്കും കൗതുകകാഴ്ചയാണ്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ കോളറാട്ടുകുന്ന് പൈക്കമൂല കോളനിവാസികളുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ് പശുവളര്‍ത്തല്‍. കോളനിയിലെ ദീപേഷിന് മാത്രമുള്ളത് എഴുപതോളം പശുക്കളാണ്.