കുറുമ്പാലക്കോട്ട മല വൃത്തിയാക്കാന്‍ എത്തിയത് എക്സൈസ്
ദിവസേന ആയിരക്കണക്കിന് ആളുകള്‍ സൂര്യോദയം കാണാന്‍ എത്തുന്ന വയനാട്ടിലെ അതിമനോഹരമായ ഇടങ്ങളില്‍ ഒന്നാണ് കുറുമ്പാലക്കോട്ട മല. സഞ്ചാരികള്‍ ഇവിടെ ടെന്റ് അടിച്ച് താമസിക്കാറുപോലുമുണ്ട്. പക്ഷേ ഇവിടം പ്ലാസ്റ്റിക് നിറഞ്ഞിരിക്കുകയാണ്. ഇത് നിരവധി തവണ നീക്കം ചെയ്തെങ്കിലും വീണ്ടും പ്ലാസ്റ്റിക് നിറയുകയാണ്. ഈ മാലിന്യമെല്ലാം സന്നദ്ധ സംഘടനകള്‍ എത്തി വൃത്തിയാക്കാറാണ് പതിവ്. ഇത്തവണ വൃത്തിയാക്കാന്‍ എത്തിയത് എക്സൈസ് സംഘമായിരുന്നു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് മലയുടെ ശുചീകരണം ഏറ്റെടുക്കുന്നത്. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്.wayanadTimesXP MalayalamUpdated: 21 May 2023, 10:52 am