സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി തുക ഒന്നേമുക്കാല്‍ കോടി |kudumbashree janakeeya hotel
വയനാട്ടിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി തുക ലഭിച്ചിട്ടില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒന്നേമുക്കാല്‍ കോടി രൂപയാണ് വയനാട്ടിലെ 27 ജനകീയ ഹോട്ടലുകള്‍ക്കായി സര്‍ക്കാര്‍ നല്‍കാനുള്ളത്. ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കുടുംബശ്രീ ജനകീയഹോട്ടല്‍ നടത്തുന്നവര്‍ പറയുന്നു. കുടുംബശ്രീ മിഷന് അധികൃതര്‍ ഈ മാസം അവസാനത്തോടെ സബ്സിഡി തുക നല്‍കുമെന്നാണ് പറയുന്നുണ്ടെങ്കിലും അതിൽ വിശ്വാസമില്ലെന്നും ജനകീയഹോട്ടല്‍ നടത്തുന്നവര്‍ പറഞ്ഞു. കുടിശ്ശിക മുഴുവന്‍ നല്‍കാത്ത പക്ഷം കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരമിരിക്കുമെന്നും ഇവർ അറിയിച്ചു.wayanadTimesXP MalayalamUpdated: 13 May 2023, 10:52 am