തണലേകി തണലോരം |Shelter Home|
ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഉൾപ്പെടുത്തി ഷെൽട്ടർ ഹോം തുറന്നു. മുണ്ടേരിയിൽ തണലോരം എന്ന പേരിൽ നിർമിച്ച ഷെൽട്ടർ ഹോമിൽ ഇനി മുതൽ ഭിക്ഷാടനത്തിനും മറ്റുമായി നഗരത്തിൽ എത്തുന്നവർക്ക് അന്തിയുറങ്ങാം. 2020ലാണ് ഷെൽട്ടർ ഹോമിന്റെ പ്രവൃത്തി ആരംഭിച്ചത്. ഒന്നരക്കോടി രൂപ ചെലവിൽ പണിത മൂന്നു നില കെട്ടിടത്തിൽ 16 മുറികളും രണ്ടു ഹാളും അടുക്കള ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 60 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നഗരസഭ ഏപ്രിൽ മൂന്നാംവാരം നടത്തിയ സർവേയിൽ കണ്ടെത്തിയ ആറു കുടുംബങ്ങളിലെ അംഗങ്ങളടക്കം 27 പേരെയാണ് തുടക്കത്തിൽ ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുന്നത്.wayanadTimesXP MalayalamUpdated: 28 May 2023, 3:21 pm