കാട്ടാന ആക്രമണം; തങ്കച്ചന്റെ കുടുംബത്തിന് 11.25 ലക്ഷം രൂപ ധനസഹായം നൽകും
1020 views
wayanad വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചർ തങ്കച്ചന്റെ കുടുംബത്തിന് അടിയന്തിരമായി 11.25 ലക്ഷം രൂപ നല്കാൻ തീരുമാനം. മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബക്കാരും ബന്ധുക്കളും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സർക്കാർ തുക നല്കാൻ തീരുമാനിച്ചത്. ഇരുപത്തി അയ്യായിരം രൂപ അടിയന്തിര സഹായമായും ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നൽകാനാണ് വനം വകുപ്പ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനുപുറമെ തങ്കച്ചന്റെ മകള്‍ അയോണ നേഴ്സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നത്തിനുള്ള നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ചൊവ്വാഴ്ച വിനോദ സഞ്ചാരികളെയും കൊണ്ട് ട്രക്കിങ് നടത്തുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. സ്ഥിരമായി ട്രക്കിങിന് പോകുന്ന വഴിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. ധനസഹായം നല്‍കുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന കാര്യം രേഖമൂലം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. അതേസമയം , കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ആനയിറങ്ങിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു