പരാതി നൽകിയിട്ടും നടപടിയില്ല; ആത്മഹത്യാശ്രമവുമായി കർഷകൻ
വീടിനോട് ചേർന്ന് കോഴിഫാം നടത്തുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കി കർഷകൻ. തെങ്ങിൻ മുകളിൽ കയറി കഴുത്തിൽ കയറിട്ട ശേഷം ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. 70 അടിയോളം ഉയരമുള്ള തെങ്ങിൽ ആണ് കർഷകൻ കയറിയത്. തുടർന്ന് പുൽപ്പള്ളി പോലീസും , കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. മോഹനനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് തെങ്ങിൻ ചുവട്ടിൽ വലവിരിച്ച് സംഘം നിലയുറപ്പിച്ചു. തുടർന്ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതരുമായി ഫോണിലൂടെ നടന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പ് എഴുതി മോഹനന്റെ ഭാര്യക്ക് കൈമാറിയതോടെയാണ് മണിക്കൂറുകളോളം നീണ്ടുനിന്ന ആത്മഹത്യാഭീഷണിയിൽ നിന്ന് പിന്മാറിയത്.wayanadTimesXP MalayalamUpdated: 8 Jun 2023, 10:35 am