കടമാന്‍തോട് പദ്ധതിയോടുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും കുറയുന്നു
ഒടുവിൽ കടമാന്‍തോട് പദ്ധതിയോടുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും കുറയുന്നു. കുടിയേറ്റമേഖലയിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതി. തുടക്കത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ രണ്ട് തട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ വരൾച്ച രൂക്ഷമായതോടെ പദ്ധതിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റുന്നതിനായി രണ്ട് തവണ മാറ്റിവെച്ച സര്‍വകക്ഷിയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നാണ് പ്രദേശവാസികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവുമധികം വരള്‍ച്ച ബാധിക്കുന്ന പ്രദേശങ്ങള്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളാണ്. ഈ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് കാവേരി ട്രിബ്യൂണല്‍ കേരളത്തിനു അനുവദിച്ച കബനി ജലത്തില്‍ ഒരു വിഹിതം ഉപയോഗപ്പെടുത്തുന്നതിനു ജല വിഭവവകുപ്പ് വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതി.wayanadTimesXP MalayalamUpdated: 18 Apr 2023, 12:29 pm