വെട്ടിലായി കാപ്പി കർഷകർ
1027 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകനത്ത ചൂടിൽ വായനാട്ടിയിലെ കാപ്പി കൃഷിയും പ്രതിസന്ധിയിൽ. ജലാശയങ്ങളിലെ വെള്ളം വറ്റിയതോടെ പുഞ്ചകൃഷിയും ഇടക്ക് മഴ പെയ്യാതെ വന്നതോടെ പച്ചക്കറി കൃഷിയും പ്രതിസന്ധിയിൽ ആയിരുന്നു. ഇതിനൊപ്പം ആണ് കടുത്ത വേനലിൽ കാപ്പി കൃഷിയും പ്രതിസന്ധിയിലായത്. ജില്ലയിൽ വേനൽമഴ ലഭിച്ച പ്രദേശങ്ങളിൽ വ്യാപകമായി കാപ്പി പൂത്തെങ്കിലും തുടർന്ന് മഴ ലഭിക്കാതെ വന്നതോടെ പൂക്കൾ വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. കാപ്പി പൂത്തതിന് ശേഷം ആവശ്യത്തിനുള്ള മഴ ലഭിച്ചെങ്കിൽ മാത്രമെ കായ്കൾ പിടിക്കൂ. ജലസേചനത്തിന് സൗകര്യമുള്ള തോട്ടങ്ങളിൽ നിലവിൽ വലിയതോതിൽ ചൂട് പ്രശ്നമല്ലെങ്കിലും നനക്കാൻ സംവിധാനമില്ലാത്ത ഇടത്തരം കർഷകരെയാണ് വേനൽച്ചൂട് സാരമായി ബാധിച്ചിരിക്കുന്നത്. പൊള്ളുന്ന ചൂടിൽ കാപ്പി പൂക്കൾ കരിഞ്ഞുണങ്ങി തുടങ്ങിയ സ്ഥിതിയിലാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ വരുന്ന സീസണിൽ കാപ്പി വിളവിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് കർഷകർ നൽകുന്ന സൂചന.