പ്രദേശവാസികളെ ഭീതിയിലാക്കിയ കരടി പനമരത്തെത്തി; പിടികൂടാനായി പിന്നാലെ വനംവകുപ്പും
1034 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട് മാനന്തവാടി നഗരസഭ പരിധിയിലെ പ്രദേശങ്ങളിലും വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ഇറങ്ങിയ കരടി ഒടുവിൽ പനമരത്തെത്തി. പനമരത്തിനടുത്ത കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് നടന്ന പരിശോധനയിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടെത്തി.