കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി
1023 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാപ്പിത്തോട്ടത്തില് കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തിലാണ് വൈകിട്ട് നാലരയോടെ 12 വയസ് പ്രായം തോന്നിക്കുന്ന കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരത്തെതുടർന്ന് വനപാലകര്‍ സ്ഥലത്തെത്തി. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രദേശത്ത് ആഴ്ചകളായി കരടിയുടെ ശല്യം രൂക്ഷമായിരുന്നു. ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസര പ്രദേശങ്ങളിലും നേരത്തെ നിരവധി പേര് കരടിയെ കണ്ടിരുന്നതായി വിവരമുണ്ട്. നിരവധി പേര് വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ കരടിയെ നേരില്‍ കണ്ടിരുന്നതായും വീടുകളുടെ വാതില്ക്കലും മറ്റും രാത്രി സമയത്ത് കരടിയെ കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതോടെ ആളുകൾ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് കരടിയെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.