കരടി ആക്രമണം; പ്രദേശവാസികൾ ഭീതിയിൽ
1147 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകരടി ആക്രമണത്തിൽ ഭയന്ന് വയനാട് പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി ഗാന്ധിനഗർ നിവാസികൾ. ഗാന്ധിനഗർ സ്വദേശിയായ കർഷകനെ കരടി ആക്രമിച്ചതോടെ പ്രദേശവാസികളുടെ ഭയം അതികരിച്ചിരിക്കുകയാണ്. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയും ആരും തന്നെ വിഷയത്തിൽ നടപടി കൈക്കൊള്ളുന്നില്ലന്നാണ് പ്രദേശവാസികളുടെ പരാതി. ആയതിനാൽ വനംവകുപ്പിനെതിരെ മേഖലയിൽ പ്രതിഷേധം ശക്തമാണ്. സമീപപ്രദേശങ്ങളായ പാലക്കുറ്റി, ചേമ്പുംകൊല്ലി, മൂടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. നിരവധി പേർ കരടിയെ നേരിൽ കാണുകയും ചെയ്തിരുന്നു. കരടിയുടെ സാന്നിധ്യം സ്ഥിരമായതോടെ കരടിയെ കൂട് വെച്ച് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട് പരാതികളും മറ്റും നൽകിയിരുന്നുവെങ്കിലും വനംവകുപ്പ് തിരിഞ്ഞുനോക്കിയിരുന്നില്ല. മനുഷ്യനെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന കരടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ കൂട്ടായ്മ അധികൃതർക്ക് പരാതി നൽകിയെങ്കിലും മൗനം തുടരുകയായിരുന്നു. അതേസമയം വാകേരി മേഖലയിൽ കരടിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യാലയം തമ്പിയും ജില്ലാഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകിയുന്നു. കർഷകർക്ക് ഒട്ടനവധി നാശനഷ്ടങ്ങളാണ് ഇതിനകം തന്നെ കരടി വരുത്തിവെച്ചത്.