110 കേന്ദ്രങ്ങളിലായി ആദ്യദിനമെത്തിയത് ആറായിരം കുട്ടികള്‍ |Aadhaar
1014 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിലെ അഞ്ച് വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'എ ഫോര്‍ ആധാര്‍ ക്യാംപില്‍' ആദ്യദിനമെത്തിയത് ആറായിരം കുട്ടികള്‍. ജില്ലാ ഭരണകൂടത്തിന്റെയും, അക്ഷയകേന്ദ്രങ്ങളുടെയും, വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാംപ് നടത്തുന്നത്. ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗ്രാമത്തുവയല്‍ അംഗന്‍വാടിയില്‍ ജില്ലാകലക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. സ്കൂളില്‍ ചേര്‍ക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അത്യന്താപേക്ഷിതമായ തിരിച്ചറിയല്‍ രേഖയായ ആധാര്‍ എടുക്കുന്നതിനുമായി എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് വയസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്താണ് ക്യാംപ് കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന ഐ ടി മിഷനാണ് പദ്ധതി കൊണ്ടുവന്നത്. തിരഞ്ഞെടുത്ത അങ്കണവാടികളിലായി 110 എന്റോള്‍മെന്റ് കേന്ദ്രങ്ങളിലാണ് ക്യാംപ് നടന്നത്.