Pudukkad Incident: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; ഗൃഹനാഥനെ ആക്രമിച്ച് ലഹരി സംഘം
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് നേരെ ലഹരി സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. തൃശൂർ പുലക്കാട്ടുകര സ്വദേശി ഓംപുള്ളി വീട്ടില്‍ ബിനുവിനെയാണ് സംഘം മർദ്ദിച്ചത്. മണലി പുഴ കടവില്‍ കുളിക്കാനെത്തിയതായിരുന്നു ബിനുവും മകളും. ഈ സമയം സംഘം മദ്യവും മറ്റു ലഹരി പദാർത്ഥങ്ങളും കുളിക്കടവില്‍ പരസ്യമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തിരുന്നു ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം രാത്രിയില്‍ ബിനുവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.