കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
ചാലക്കുടി പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്ഫോമറില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റില്‍ ബഹളം ഉണ്ടാക്കിയതിനാണ് ചാലക്കുടി സ്വദേശിയായ ഷാജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാൽ സ്റ്റേഷനിലെത്തിച്ച ഉടന്‍ ഇയാള്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുദാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ തൃശൂര്‍ മെഡി. കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.thrissurTimesXP MalayalamUpdated: 10 Apr 2023, 3:09 pm