Wild Elephant Destroyed Agriculture: തൃശ്ശൂരിൽ വീണ്ടും കാട്ടാന ശല്യം, കൃഷി നശിപ്പിച്ചു
1013 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശ്ശൂര് വരന്തരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ഇറങ്ങി. കാരികുളം കടവ്, പുലിക്കണ്ണി തുടങ്ങിയ ജനവാസ മേഖലകളിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൃഷി സ്ഥലത്തിറങ്ങിയ ആനക്കൂട്ടം വാഴകളും തെങ്ങും പിഴുതെറിഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് ആനകൾ ജനവാസ മേഖലയിൽ എത്തിയത്. കാരികുളം കടവിൽ ഇറങ്ങിയ ആനകൾ പുഴ കടന്ന് റോഡിലൂടെയാണ് പറമ്പുകളിൽ എത്തിയത്. കടവിന് സമീപത്തെ വീട്ടുമുറ്റത്തുകൂടി കടന്നുപോയ ആനകൾ രണ്ട് പറമ്പുകളിലെ കൃഷി പൂർണ്ണമായും നശിപ്പിച്ചു. പുറഞ്ചിറ ജോയ്, തോമസ് എന്നിവരുടെ പറമ്പിലാണ് കൂടുതൽ നാശം വിതച്ചത്. ആനകൾ കാടുകയറാതെ തോട്ടങ്ങളിൽ തമ്പടിച്ചിരിക്കുന്നതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികൾ.