ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത്...
1020 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിന കണ്ടത്. വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത് ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് അതികൃതരും ചേർന്ന നേതൃത്വത്തിൽ പിടിക്കൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ് . ആക്രമണ ക്കാരിയല്ല പോത്ത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു വർഷം മുമ്പ് ഇത്തരത്തിൽ കാട്ട് പോത്ത് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ എത്തിയിരുന്നു തുടർന്ന് മയക്ക് വെടി വെച്ച് പിടി കൂടിയാണ് കാട്ടിൽ കയറ്റിവിട്ടത്.