വീട് നിറയെ വിന്റേജ് സൈക്കിൾ |Vintage Cycle|
1279 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീടിനകത്ത് വിന്റേജ് സൈക്കിളുകളുടെ അപൂർവ്വ ശേഖരമൊരുക്കി വ്യത്യസ്തനാവുകയാണ് തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ഡേവിസ്. ഡേവിസിന്റെ വീടിന്റെ സ്വീകരണമുറിയിൽ അംബാസഡർ, റോയൽ എൻഫീൽഡ്, ട്രയംഫ്.ഇമ്പാല തുടങ്ങിയ കമ്പനികളുടെ ‘വണ്ടി’കൾ യഥേഷ്ടം പാർക്ക് ചെയ്തിരിക്കുന്നതു കാണാം. വണ്ടികളെന്നു പറയുമ്പോൾ മോട്ടർസൈക്കിളുകളോ കാറുകളോ അല്ല, ഈ കമ്പനികൾ ഒരു നൂറ്റാണ്ടോളം മുൻപു പുറത്തിറക്കിയ സൈക്കിളുകളാണ് വീടു നിറയെ. റാലി ഇംഗ്ലണ്ട്, ഹെർക്കുലീസ്, ഫിലിപ്സ്, റോബിൻഹുഡ് തുടങ്ങിയവയടക്കം 120 വിന്റേജ് സൈക്കിളുകൾ ഡേവിസിന്റെ ശേഖരത്തിലുണ്ട്. 50ലേറെ വ്യത്യസ്ത ബ്രാൻഡുകൾ ഈ ശേഖരത്തിൽ കാണാം. 15 വർഷമായി തുടരുന്ന സൈക്കിൾ സമാഹരണം മൂലം ഡേവിസിന്റെ കിടപ്പുമുറികളടക്കം ഇപ്പോൾ പാർക്കിങ് ഏരിയ ആണ്. പഴയകാലത്തെ അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ ഈ സൈക്കിളുകളിൽ കാണാം. ത്രീ സ്പീഡ് ഗിയർ, ഡയനോമോലൈറ്റുകൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ, കാറ്റടിക്കുന്ന പമ്പുകൾ തുടങ്ങി വ്യത്യസ്ത മാര്‍ന്ന ടെക്നോളജികൾ.