പല്ലി ദേഹത്ത് ചാടി വൈദ്യുത പോസ്റ്റിലിടിച്ച് കാർ
1035 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേച്ചേരിയിൽ വാഹനാപകടം. കാർ ഓടിച്ചയാളുടെ ദേഹത്തേക്ക് പല്ലി ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. പല്ലി ദേഹത്ത് ചാടിയപ്പോൾ നിയന്ത്രണം വിട്ടതോടെ കാർ വഴിയരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ല. വൈദ്യുത പോസ്റ്റിനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു. തുടർന്ന് കെഎസ്ഇബി ജീവനക്കാർ എത്തുകയും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. തൃശ്ശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു പോസ്റ്റിലിടിച്ചത്.