ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലി പള്ളി വികാരി
1038 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസവിശേഷ നാളായ പെന്തക്കുസ്താനാളിൽ വികാരി പ്രത്യേക കുർബാന അർപ്പിക്കേണ്ടതിനു പകരം ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലി പള്ളി വികാരി. തൃശൂർ പൂമലയിലെ ലിറ്റിൽ ഫ്ലവർ പള്ളിയി വികാരി ഫാ. ജോയ്സൺ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുർബാന വൻ വിവാദമായത്. വികാരിയും വിശ്വാസികളിൽ ബഹുഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പുതിയ തലത്തിൽ എത്തിയിരിക്കുന്നത്. പുതിയ പള്ളി നിർമ്മിച്ചതുമായി ബന്ധപ്പെട്ട കണക്കെടുപ്പും മറ്റു പ്രശ്നങ്ങളുമാണ് ഇതിനു തുടക്കമിട്ടത് വികാരിക്ക് അനുകൂലമായിനിന്ന വിശ്വാസികൾ പോലും ഇതോടെ എതിർച്ചേരിയിലെത്തി. എതിർച്ചേരിയിൽനിന്ന് തന്നെ ആക്രമിക്കുന്നവർക്കുനേരെ തന്റെ ഒപ്പമുള്ളവർപോലും പ്രതികരിക്കുന്നില്ലെന്നും അതിനാലാണ് ഇടവകയിലെ എല്ലാ വിശ്വാസികളും മരിച്ചതായി കണക്കാക്കി ഇടവകക്കാർക്ക് കൂട്ട മരണകുർബാന ചൊല്ലിയതെന്നുമായിരുന്നു വികാരിയുടെ വിശദീകരണം.