എല്‍എസ്ഡിയുമായി രണ്ടു പേർ പിടിയിൽ
1041 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ7 സ്റ്റാര്‍ എല്‍എസ്ഡിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊരട്ടി പോലീസും കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങത്ത് തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായി രണ്ടു പേർ പിടിയിലായത്. രാസ ലഹരിമരുന്നായ എൽ.എസ്.ഡിയാണ് പിടിയിലായത്. ഈസ്റ്റർ, വിഷു, ചെറിയ പെരുന്നാൾ സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിടിയിലായത് അങ്കമാലി സ്വദേശികളായ റോബിൻ, ഷിനൂ എന്നിവരാണ്. വിൽപന നടത്തുന്നതിനായി ഉണ്ടായിരുന്ന 7 സ്റ്റാർ എൽഎസ്ഡിയാണ് പിടിച്ചെടുത്തത്. പിടിയിലായ ഷിനൂ അങ്കമാലി പോലീസ് സ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയും റോബിൻ 2021ൽ ഹരിയാനയിൽ വെച്ച് കഞ്ചാവ് കേസിൽ പിടിയിലായ ആളുമാണ്. പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിൻ്റെ ഉറവിടത്തെക്കുറിച്ചും വിൽപന നടത്തിയ ആളുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.