ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
1014 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെഎസ്ആർടസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂർ തളിക്കുളത്ത് വച്ചാണ് അപകടം നടന്നത്. പറവൂർ തട്ടാൻപടി സ്വദേശികളായ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കാർ യാത്രക്കാരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. ദിശ തെറ്റി കയറി ബസിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.