നാളെ സാമ്പിൾ വെടിക്കെട്ട് |thrissur pooram |
1040 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതൃശൂർ പൂരത്തിന് മുന്നോടിയായിട്ടുള്ള സാമ്പിൾ വെടിക്കെട്ട് നാളെ. തൃശ്ശൂർ പൂരത്തിനും പ്രധാന വെടിക്കെട്ടിനും മുന്നോടിയായി നടത്തുന്ന സാമ്പിൾ വെടിക്കെട്ടിനും കാഴ്ചക്കാരെയാണ്. അതേസമയം ഇത്തവണ സാമ്പിൾ വെടിക്കെട്ടിലും വ്യത്യസ്ഥത പരീക്ഷിക്കാനൊരുങ്ങുകയാണ് ഇരു വിഭാഗങ്ങളും. വന്ദേ ഭാരതും കെ. റെയിലുമടക്കം മാനത്തു വിരിയുമെന്ന് തിരുവമ്പാടി വിഭാഗം പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർക്ക് സാമ്പിൾ വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വെടികെട്ട് നടത്തുക. അതേസമയം സാമ്പിൾ വെടിക്കെട്ടിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഇരു വിഭാഗങ്ങളും അറിയിച്ചു. വ്യത്യസ്ത ഇനം വെടിക്കോപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.