'എൽഇഡി മുതൽ മെസ്സി വരെ'; കളറായി കുടമാറ്റം
1035 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാണികളെ ആവേശത്തിന്റെ ശിങ്കാരിമേളത്തിൽ ആറാടിച്ച് തൃശൂർ പൂരത്തിന്റെ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് പ്രദർശിപ്പിച്ച കുടകളിൽ ഇത്തവണ വ്യത്യസ്തതകൾ ഏറെ. സംബ്രദായക കുടകളിൽ തുടങ്ങി, എൽ ഇ ഡി കുടകൾ വരെ അണിനിരത്തിയാണ് ഇക്കുറി പൂരത്തെ ഞെട്ടിച്ചത്. 50 സെറ്റ് കുടകളാണ് ഇരുവിഭാഗങ്ങളും അണിനിരത്തിയത്. നിലക്കുടകൾക്കൊപ്പം രൂപക്കുടകളും നിരന്നു. പിന്നാലെ സസ്പെൻസ് കുടകൾ പുറത്ത് വന്നതോടെ പൂരം കാണാൻ എത്തിയവർ ആവേശത്തിലായി. കുടമാറ്റത്തിൽ അവസാനമായതോടെയാണ് കൗതുകങ്ങളുമായുള്ള സ്പെഷൽ കുടകൾ ഉയർന്നത്. ലോകകപ്പ് നേടിയ മെസ്സിയുടെ സ്പെഷ്യൽ കുട കൂടി വന്നതോടെ പൂരനഗരി ആവേശത്തിൽ തുള്ളിച്ചാടി.