Thrissur Pooram 2024: സിസിഎഫ് സമർപ്പിച്ച റിപ്പോർട്ട് പൂരത്തെ തകർക്കുന്നത്; തൃശൂർ പൂരം പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം
പൂരം നടത്താനാകാത്ത പ്രതിസന്ധിയിൽ എന്ന തിരുവമ്പാടി ദേവസ്വം. പൂരം നടത്തണമോ എന്ന് ചർച്ച ചെയ്യാൻ ഉച്ചക്ക് ഒരു മണിക്ക് യോഗം ചേരുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. സിസി എഫ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പൂരത്തെ തകർക്കുന്നതാണെന്നാണ് ആരോപണം. വിവിധ ഇടങ്ങളിൽ പൂരം നടന്നപ്പോൾ നടപ്പാക്കാത്ത മാനദണ്ഡമാണ് തൃശ്ശൂർ പൂരത്തിന് കൊണ്ടുവരുന്നത്. നിലവില മാനദണ്ഡപ്രകാരം തൃശൂർ പൂരം നടത്താനാകില്ല. പൂരം ചടങ്ങു മാത്രമാക്കണമോ എന്ന് യോഗം ചർച്ച ചെയ്യുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.